Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : X-ray

Thiruvananthapuram

ജീ​ർ​ണി​ച്ച കെ​ട്ടി​ട​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ക്‌​സ് റേ ​വി​ഭാ​ഗം

അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ എ​ക്‌​സ് റേ ​വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ​ഴ​ക്കം 56 വ​ർ​ഷം. രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ദി​വ​സേ​ന ഈ ​കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന​ത് സു​ര​ക്ഷാ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യാ​ണ്.

എ​ക്‌​സ്-​റേ ബ്ലോ​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് എ​ക്‌​സ്-​റേ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ക​ളി​ലെ നി​ല​യി​ൽ മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ് ലൈ​ബ്ര​റി​യു​മു​ണ്ട്.1969 ജ​നു​വ​രി 31ന് ​അ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി വെ​ല്ലിം​ഗ്ട​ൺ ത​റ​ക്ക​ല്ലി​ട്ട കെ​ട്ടി​ടം 1970 ഏ​പ്രി​ൽ 22ന് ​ആ​രോ​ഗ്യ മ​ന്ത്രി കെ. ​എം. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ്.

ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള ഈ ​കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ എ​ക്‌​സ് റേ ​വി​ഭാ​ഗം പു​തി​യ ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ പു​തി​യ കെ​ട്ടി​ടം ഇ​തേ​വ​രെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ട്ടി​ല്ല.

മാ​ർ​ച്ച് ആ​റി​നു പു​തി​യ ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും
ക്ര​മീ​ക​രി​ക്കാ​നു​ണ്ട്. ഇ​തെ​ല്ലാം സ​ജ്ജീ​ക​രി​ച്ച​ശേ​ഷ​മേ കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​കൂ.

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പു​തി​യ കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ൽ രോ​ഗി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ആ​ശ​ങ്ക ഉ​യ​രു​ക​യാ​ണ്. പ​ഴ​യ​തും അ​പ​ക​ടാ​വ​സ്ഥ​യി​ലു​മാ​യ കെ​ട്ടി​ട​ത്തി​ൽ എ​ക്‌​സ് റേ ​വി​ഭാ​ഗം തു​ട​രു​ന്ന​തി​ലെ ആ​ശ​ങ്ക രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും പ​ങ്കു​വ​യ്ക്കു​ക​യാ​ണ്.

Latest News

Corehub Up